ബിഗ് ബോസിൽ ലിപ് ലോക്കോ?
ഓരോ ദിനങ്ങളും പിന്നിടുമ്പോഴും ബിഗ് ബോസ് കൂടുതൽ സങ്കീർണതകളിലൂടെ കടന്നു പോകുകയാണ്. ഇപ്പോളിതാ ബിഗ് ബോസ് വീട്ടിൽ ലിപ് ലോക്കോ എന്ന അത്ഭുതത്തിൽ ചോദിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.പെരുന്നാൾ ദിവസം ബിഗ് ബോസ് വീട്ടിൽ ട്രൂത്ത് ആൻഡ് ഡെയര്‍ കളിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ജാസ്മിന് കിട്ടിയ ഡെയർ അഖിലിന് ലിപ് കിസ്സ് ചെയ്യുക എന്നതാണ്. ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിച്ചപ്പോൾ ജാസ്മിൻ കേറി അഖിലിനെ ഉമ്മ വച്ചു. ദില്‍ഷയാണ് ഈ ഡെയർ ജാസ്മിന് കൊടുത്തത്. ഒട്ടും മടിയില്ലാതെ ജാസ്മിന് എഴുന്നേല്ക്കുകയും ചെയ്തു. പേടി അഖിലിന് ആയിരുന്നു. കുതറി മാറാന്‍ ശ്രമിച്ച അഖിലിനെ ഡോക്ടര്‍ റോബിനും മറ്റും ചേര്‍ന്ന് പിടിച്ച് വച്ച് ബലം പ്രയോഗിച്ച് ചുംബിയ്ക്കുകയായിരുന്നു. നാണം വന്ന ധന്യ കണ്ണ് പൊത്തുന്നതും വീഡിയോയില്‍ കാണാം. നീ തീര്‍ന്നെടാ തീര്‍ന്ന് എന്ന് റോണ്‍സണും മറ്റുള്ളവരും പറയുന്നു.നീ പെഴച്ചു പോയി എന്നും ഒരു കൂട്ടർ തമാശയ്ക്ക് പറയുന്നുണ്ട്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom