സൈബീരിയൻ പെർമാഫ്രോസ്റ്റിൽ 24,000 വർഷമായി തണുത്തുറഞ്ഞ് കിടന്ന ജീവനുകൾ

അത്ഭുതകരമായ രീതിയിൽ പ്രതിരോധശേഷിയുള്ള ഒരു ജീവിയാണ് ഡെല്ലോയിഡ് റൊട്ടിഫർ. സാധാരണ മൈക്രോസ്കോപ്പിക് ജീവികൾക്ക് 10 വർഷം വരെ തണുത്തുറഞ്ഞ നിലയിൽ ജീവിക്കാൻ കഴിയുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഈ കണ്ടുപിടിത്തത്തെ കീഴ്മേൽ മറിക്കുന്ന തരത്തിലുള്ളതാണ് പുതിയ കണ്ടെത്തലുകൾ. സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് കണ്ടെടുത്ത ഒരു കൂട്ടം ജീവികൾക്ക് ഏകദേശം 24,000 വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. തണുത്തുറഞ്ഞ പാളികൾ നീക്കം ചെയ്തപ്പോൾ ഈ ജീവികൾ ജീവനോടെ വളരുന്നതായി കണ്ടുവെന്നും റിപ്പോർട്ട് പറയുന്നു.

ഭൂമിയിലെ ഏറ്റവും പ്രതിരോധശേഷിയുള്ള മൃഗങ്ങളിൽ ഒന്നാണ് ഡെല്ലോയിഡുകളെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അവർക്ക് അസിഡിറ്റി അല്ലെങ്കിൽ ഓക്സിജൻ കുറഞ്ഞ അന്തരീക്ഷത്തിൽ സഞ്ചരിക്കാനും നിർജ്ജലീകരണം അല്ലെങ്കിൽ പട്ടിണി എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കഴിയും. അതേസമയം, വടക്കുകിഴക്കൻ സൈബീരിയയിൽ നിന്ന് കണ്ടെത്തിയ ജീവികൾക്ക് സഹസ്രാബ്ദങ്ങളായി ഏത് സാഹചര്യങ്ങളെയും അതിജീവിക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കറന്റ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം, ശാസ്ത്രജ്ഞർ 11 അടി തുരന്ന പെർമോഫ്രോസ്റ്റ്, മാമോത്തുകൾ ഭൂമിയിൽ ഉണ്ടായതിനു ശേഷം സ്പർശിച്ചിട്ടില്ലാത്തവയാണെന്ന് കണ്ടെത്തി. റേഡിയോകാർബൺ ഡേറ്റിംഗിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. “ഏത് തരത്തിലുള്ള സാഹചര്യവും പ്രതിരോധിക്കാൻ കഴിവുള്ള ജീവിയാണ് ഇവ. ഒരുപക്ഷേ ബഹിരാകാശത്ത് അതിജീവിക്കാൻകഴിയുന്ന ഒരേയൊരു മൃഗമായിരിക്കാം ഇത്”, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ മോളിക്യുലർ ബയോളജിസ്റ്റായ മാത്യു മെസൽസൺ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *