Flash News
അവന്‍ എന്നെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പോയി: ടോക്സിക് കാമുകനെ കുറിച്ച് അഞ്ജലി അമീർ

അവന്‍ എന്നെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പോയി: ടോക്സിക് കാമുകനെ കുറിച്ച് അഞ്ജലി അമീർ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ജെന്റർ അഭിനേത്രിയാണ് അഞ്ജലി അമീര്‍.മമ്മൂട്ടി ചിത്രം ‘പേരൻപി’ലെ അഭിനയ തികവ് അഞ്ജലി അമീറിനെ മികച്ച നായിക നിരയിലേക്ക് എത്തിച്ചു.ഇപ്പോളിതാ തന്റെ റിലേഷൻഷിപ്പിൽ അനുഭവിച്ച മോശം അനുഭവങ്ങൾ നടി തുറന്നു പറയുകയാണ്.പ്രണയിക്കുന്നതും പ്രണയിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് കൊടുക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമാണെന്നും താരം പറഞ്ഞിരുന്നു. ‘അവനെ കല്യാണം കഴിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നില്ല. അയാളാണ് ആഗ്രഹം പറഞ്ഞ് പുറകേക്കൂടിയത്. ഞാന്‍ നോ പറഞ്ഞിരുന്നു. ഞാന്‍ എവിടെയെങ്കിലും പോയാല്‍ ആരോടെങ്കിലും സംസാരിച്ചാല്‍ എന്നെയും അവരേയും അടിക്കുന്ന തരത്തിലുള്ള സ്വഭാവമായിരുന്നു അയാളുടേത്.ഒരു പരിപാടി നടക്കുമ്പോള്‍ അയാള്‍ മേക്കപ്പ് ആര്‍ടിസ്റ്റിനെ അടിച്ചിട്ടുണ്ട്. അഞ്ജലിക്ക് ജസ്റ്റ് ടച്ചപ്പ് ചെയ്തതായിരുന്നു അവര്‍. അങ്ങനെ കുറേ സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പെണ്ണുങ്ങളെ കാണുമ്പോള്‍ അവന് പോയി സംസാരിക്കാം. അഞ്ജലി സംസാരിക്കാന്‍ പോയാലാണ് പ്രശ്‌നം. ആദ്യമൊന്നും ഇതെനിക്ക് പ്രശ്‌നമായിരുന്നില്ല. അവന്‍ പൊസസീവാണല്ലോ, അങ്ങനെയുള്ളവര്‍ക്ക് സ്‌നേഹക്കൂടുതലല്ലേ എന്നായിരുന്നു കരുതിയത്. കുഴപ്പമില്ലല്ലോ എന്നായിരുന്നു വിചാരിച്ചത്.അവന്‍ എന്നെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പോയപ്പോള്‍ സുഹൃത്തുക്കളാണ് രക്ഷിച്ചത്. ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് ഉപദ്രവിച്ചിരുന്നു. എന്തായാലും നീ എന്റെ കൂടെ ജീവിക്കുന്നില്ലല്ലോയെന്ന് ചോദിച്ചായിരുന്നു ഉപദ്രവിച്ചത്. അന്ന് പോലീസില്‍ പരാതി കൊടുത്തിരുന്നു. കുറേനാള്‍ അവന്‍ മുങ്ങിനടന്നിരുന്നു.’-അഞ്ജലിയുടെ വാക്കുകൾ.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *