Flash News
നമിതയുമായുള്ള പ്രണയം! ധ്യാൻ ശ്രീനിവാസൻ പറയുന്നു

നമിതയുമായുള്ള പ്രണയം! ധ്യാൻ ശ്രീനിവാസൻ പറയുന്നു

മലയാളത്തിലെ യുവനടന്മാരില്‍ കഴിവ് കൊണ്ട് ചർച്ചയായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. താരപുത്രനെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാൻ ശ്രീനിവാസന് ആരാധകപ്രശംസ നേടിക്കൊടുക്കുന്നത്. സിനിമകളേക്കാൾ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്കാണ് ആരാധകർ ഏറെയുള്ളത്. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ നൽകിയ അഭിമുഖങ്ങളെല്ലാം ഹിറ്റാണ്. നടി നമിതയോട് പ്രണയം തോന്നിയതും ധ്യാൻ തുറന്നു പറയുന്നുണ്ട്. നടി നവ്യ നായരല്ലാതെ മറ്റൊരു നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നമിത പ്രമോദിനോട് പ്രണയം തോന്നിയിട്ടുണ്ടെന്നായിരുന്നു ധ്യാനിന്റെ മറുപടി. ‘അന്ന് അടി കപ്യാരേ കൂട്ടമണിയുടെ സെറ്റില്‍ വെച്ച് അവളോട് പ്രണയമായിരുന്നു. അവളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അവള്‍ക്കും എന്നോട് ഇഷ്ടമുണ്ടെന്നായിരുന്നു എന്റെ തോന്നല്‍ .അത് പറഞ്ഞിട്ടൊന്നുമില്ല. സിനിമയുടെ സെറ്റില്‍ അവളുടെ അച്ഛന്‍ കൂടെ വരാറുണ്ടല്ലോ. അന്നത് വിഷയമാക്കേണ്ട എന്നു കരുതിയിരിക്കാം.’ ധ്യാന്‍ പറയുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *