കാമുകനറിയാതെ കോണ്ടത്തില്‍ തുളകളുണ്ടാക്കി
കാമുകന്റെ ഗര്‍ഭനിരോധന ഉറകളില്‍ ലൈംഗിക ബന്ധത്തിനു മുമ്പായി തുളകള്‍ ഉണ്ടാക്കിയ യുവതിക്ക് ശിക്ഷ. പങ്കാളിയുടെ കോണ്ടത്തില്‍ അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ ബോധപൂര്‍വ്വം തുളകളുണ്ടാക്കി എന്ന കുറ്റത്തിനാണ് ശിക്ഷ. ജര്‍മനിയിലാണ് 39 -കാരിയായ യുവതിക്ക് കോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്. ജര്‍മനിയുടെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസും ശിക്ഷയുമെന്ന് കോടതി നിരീക്ഷിച്ചു. ഓണ്‍ലൈനില്‍ പരിചയപ്പെട്ടശേഷം പരസ്പരം ലൈംഗികമായി ബന്ധം പുലര്‍ത്തിപ്പോന്ന യുവതിയും 42-കാരനായ യുവാവുമാണ് കേസില്‍ ഉള്‍പ്പെട്ടത്. 2021-ലാണ് ഇരുവരും ഓണ്‍ലൈനില്‍ പരിചയപ്പെട്ടത്. സെക്സിനു വേണ്ടിയുള്ള ബന്ധത്തില്‍ ഇരുവര്‍ക്കും തമ്മില്‍ മറ്റൊരു വിധത്തിലുമുള്ള കമ്മിറ്റ്മെന്റും ഉണ്ടായിരുന്നില്ല. ഇയാളുമായി ആഴത്തിലുള്ള ബന്ധം യുവതിക്ക് ഉണ്ടായിരുന്നുവെങ്കിലും വിവാഹിതനാവാന്‍ യുവാവിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. യുവാവുമായി സാധാരണ ബന്ധം പുലര്‍ത്തിയിരുന്ന യുവതി കൂടുതല്‍ അടുപ്പമുണ്ടാക്കുക എന്ന ആഗ്രഹത്തോടെയാണ് ഈ കാര്യം ചെയ്തത് എന്നാണ് കേസ് രേഖകള്‍ പറയുന്നത്. പടിഞ്ഞാറന്‍ ജര്‍മനിയിലെ ബീലെഫെല്‍ഡ് പ്രാദേശിക കോടതിയാണ് ചരിത്രപ്രധാനമായ വിധിയെഴുതിയതെന്ന് ജര്‍മനിയിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്നായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ നിയമപ്രകാരം, സ്ത്രീകള്‍ അറിയാതെ കോണ്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കുന്ന പുരുഷന്മാര്ക്കെതിരെ ചുമത്തുന്ന നിയമമാണ് ഈ കേസില്‍ ഒടുവില്‍ പരിഗണിച്ചത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom