റെക്കോഡ് തുകയ്ക്ക് ലുക്കാക്കു ചെല്‍സിയിൽ

ക്ലബ് ചരിത്രത്തിലെ റെക്കോഡ് തുകയ്ക്ക് ഇന്റര്‍ മിലാനില്‍ നിന്ന് സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സി. 97.5 മില്യണ്‍ പൗണ്ടാണ് ലുക്കാക്കുവിനായി ചെല്‍സി ചെലവഴിച്ചത്. അഞ്ചു വര്‍ഷത്തെ കരാറാണ് താരവുമായി ചെല്‍സി ഒപ്പുവച്ചിരിക്കുന്നത്. കരാര്‍ ഒപ്പിട്ടതായി ചെല്‍സി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ചെല്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാണിത്. കഴിഞ്ഞ സീസണില്‍ ലെവര്‍ക്യൂസനില്‍ നിന്ന് ജര്‍മന്‍ താരം കൈല്‍ ഹാവെര്‍ട്‌സിനെ സ്വന്തമാക്കാന്‍ ചിലവഴിച്ച 75.8 മില്യണ്‍ പൗണ്ടായിരുന്നു ഇതുവരെ അവര്‍ നടത്തിയ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍.

Comments: 0

Your email address will not be published. Required fields are marked with *