‘സ്റ്റുപ്പിഡ്’ എന്ന് വിളിച്ചു, സ്ത്രീകളുടെ പരാതികൾ കേൾക്കാനല്ല അവർ സമയം കണ്ടെത്തിയത്’; ജോസഫൈനെതിരെ സിസ്റ്റർ ലൂസി കളപ്പുര

വിവാദ പരാമർശത്തിൽ രാജിവെച്ച വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പരാതികൾ കേൾക്കാനല്ല അവർ സമയം കണ്ടെത്തിയത്. തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ തയ്യാറായില്ലെന്നും ജോസഫൈൻ തന്നെ സ്റ്റുപ്പിഡ് എന്ന് വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.

വനിതാ കമ്മീഷൻ അധ്യക്ഷയെന്നത് ഉന്നതപദവി അല്ല, ഉത്തരവാദിത്വമാണ് എന്ന ബോധ്യം അവർക്ക് ഉണ്ടായിരുന്നില്ല. ഇനിയെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷയെ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകളോട് മാന്യമായി പെരുമാറുന്ന വരെയാണ് പരിഗണിക്കേണ്ടതെന്നുംസിസ്റ്റർ ലൂസി വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *