ഏറ്റവും മഹത്തായ കാര്യം; സ്ക്രീന്‍ ഷെയര്‍ ചെയ്ത ഓര്‍മ്മകള്‍ പങ്കു വച്ച് മധുപാല്‍

മലയാളത്തില്‍ സംവിധായകനെന്ന നിലയിലാണ് മധുപാല്‍ അറിയപ്പെടുന്നതെങ്കിലും നടന്‍ എന്ന നിലയിലാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ‘കാശ്മീരം’ എന്ന സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ മധുപാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘ഗുരു’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അപൂര്‍വ്വ അനുഭവത്തെക്കുറിച്ചാണ് മധുപാല്‍ പറയുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത ‘വാര്‍ധക്യപുരാണം’ എന്ന സിനിമയില്‍ ‘വൈശാഖന്‍’ എന്ന പ്രതിനായക കഥാപാത്രത്തെ മനോഹരമാക്കിയ മധുപാല്‍ നടനെന്ന നിലയില്‍ കൂടുതല്‍ ജനപ്രീതി നേടിയത് ഈ ചിത്രത്തോടെയാണ്.

പിന്നീട് മധുപാലിനെ തേടി നിരവധി സിനിമകളെത്തി. ‘രാവണപ്രഭു’ എന്ന ചിത്രത്തിലെ അതിഥി വേഷവും മധുപാലിന്റെ വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. ‘അഭിനയിച്ച സിനിമകളില്‍ എന്‍്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘ഗുരു’. അതില്‍ ലാലേട്ടനുമായി അഭിനയിച്ച നിമിഷം മറക്കാന്‍ കഴിയാത്തതാണ്. നാല്‍പ്പത് ദിവസത്തോളം ചിത്രീകരണമുണ്ടായിരുന്നു. മറ്റൊരു നടനുമായി അഭിനയിച്ചപ്പോഴൊന്നും ഞാനിത്ര ഉള്ളു നിറഞ്ഞു സന്തോഷിച്ചിട്ടില്ല. ലാലേട്ടനുമായി സ്ക്രീന്‍ ഷെയര്‍ ചെയ്ത നിമിഷമാണ് ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാനും അംഗീകരിക്കപ്പെട്ടു എന്ന് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *