മധ്യപ്രദേശ് മന്ത്രിയുടെ മരുമകൾ ജീവനൊടുക്കിയ നിലയിൽ
മധ്യപ്രദേശിലെ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുടെ മരുമകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്ദർ സിംഗ് പരമറിന്റെ മരുമകൾ സവിത പർമർ (22)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദേവരാജ് സിംഗിന്റെ ഭാര്യയാണ് സവിത. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom