Flash News

നടി മീരയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

തമിഴ്നടി മീര മിഥുനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. പെയ് കാണോം എന്ന ചിത്രത്തിന്റെ ഡയറക്ടര്‍മാരുമായി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. നടിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്താന്‍ ജസ്റ്റിസ് ജി ജയചന്ദ്രന്റെ ബെഞ്ച് പൊലീസിനോട് നിര്‍ദേശിച്ചു. നിര്‍മാതാവ് സുരുളിവേലിനെതിരെയും നടി മോശം പരാമര്‍ശം നടത്തിയിരുന്നു. ഇയാള്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആരോപിക്കപ്പെടുന്ന സംഭവം നടക്കുമ്പോള്‍ താന്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് മീര മിഥുന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കിട്ടാനുള്ള പണം നിര്‍മാതാവിനോട് ചോദിച്ചതിന്റെ പേരിലാണ് തന്നെ വ്യാജ കേസില്‍ പെടുത്തിയതെന്നും അവകാശപ്പെട്ടു. വ്യാജ പരാതി നല്‍കുമെന്ന് നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്ന് നടി പറയുന്നു. താന്‍ നിരപരാധിയെന്നും സംഭവത്തില്‍ ഒരു പങ്കുമില്ലെന്നും മീര മിഥുന്‍ വ്യക്തമാക്കി. എന്നാൽ നടിയുടെ വാദങ്ങൾ കോടതി തള്ളി.

Comments: 0

Your email address will not be published. Required fields are marked with *