Flash News

വിക്രമിനൊപ്പം മകൻ ധ്രുവ് ഒരുമിക്കുന്ന മഹാൻ; കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

വിക്രമിനൊപ്പം മകൻ ധ്രുവ് വിക്രം ഒരുമിക്കുന്ന ചിത്രമാണ് മഹാൻ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിക്രമിന്റെ ക്യാരക്ടർ ടീസർ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ധ്രുവ് വിക്രമിന്റെ ക്യാരക്ടര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മകൻ ധ്രുവുമായി ആദ്യമായി ഒന്നിക്കുന്ന മഹാൻ വിക്രമിന്റെ അറുപതാമത്തെ ചിത്രമാണ്. ഡാഡ എന്ന് ആണ് ചിത്രത്തില്‍ ധ്രുവ് വിക്രമിന്റെ കഥാപാത്രത്തിന്റെ പേര്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സെവൻ സക്രീൻ സ്റ്റുഡിയോ ചിത്രം നിര്‍മിക്കുന്നു. സിമ്രാൻ, ബോബി സിൻഹ, വാണിഭോജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ടീസർ കാണാം

Comments: 0

Your email address will not be published. Required fields are marked with *