Flash News

മഹാപഞ്ചായത്തിനായി എത്തുന്ന കർഷകരെ തടയുന്നതായി പരാതി

കർഷകരുടെ മഹാപഞ്ചായത്തിനായി ഉത്തര്‍പ്രദേശിലെ മുസഫർ നഗറിലെത്തുന്ന കർഷകരെ തടയുന്നതായി പരാതി. കേരളത്തിൽ നിന്നുള്ളവര്‍ ഉള്‍പ്പെടെ എത്തിയ ട്രെയിനുകൾ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് പറഞ്ഞു. മുസഫർനഗറിലെ ജിഐസി മൈതാനത്ത് 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് മഹാപഞ്ചായത്ത് ചേരുക. കർഷക സംഘടനകളുടെ നേതാക്കൾ അടക്കം അഞ്ച് ലക്ഷം പേർ മഹാപഞ്ചായത്തിൽ പങ്കെടുക്കുമെന്ന് കിസാൻ മോർച്ച അറിയിച്ചു. കർഷകർക്ക് ഭക്ഷണത്തിനായി 500 ലങ്കാറുകളും 5000 വോളണ്ടിയർമാരും തയ്യാറായിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *