മഹേഷ് ബാബുവിന്റെ മാസ് ആക്ഷനില്‍ ‘സര്‍ക്കാരു വാരി പട്ട’ ടീസര്‍

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ആവേശത്തിലാക്കി മഹേഷ് ബാബുവിന്റെ സര്‍ക്കാരു വാരി പട്ട ടീസര്‍ പുറത്തിറങ്ങി. നടന്‍ പങ്കുവെച്ച ടീസര്‍ മണിക്കൂറുകള്‍ക്കകം തന്നെ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. ഇതിനോടകം 51 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ ടീസര്‍ കണ്ടിരിക്കുന്നത്.

ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന സൂപ്പര്‍താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാരു വാരി പട്ട. പരശുറാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. അടുത്ത വര്‍ഷം മകരസംക്രാന്തിക്ക് പുറത്തിറങ്ങുന്ന ചിത്രത്തിലെ ടീസര്‍ ഇന്നു പുലര്‍ച്ചെ ട്വിറ്ററിലൂടെ മഹേഷ് ബാബു പങ്കുവെച്ചിരുന്നു. നടന്റെ മാസ് ആക്ഷന്‍ രംഗത്തിലൂടെയാണ് ടീസറിന്റെ തുടക്കം. എതിരാളികളെ ഇടിച്ചു തെറിപ്പിച്ച് കിടലന്‍ ഡയലോഗുകളുമായി പ്രത്യക്ഷപ്പെടുന്ന മഹേഷ് ബാബുവിനെയും നായികയ്‌ക്കൊപ്പം റോമാന്റിക് ലുക്കിലുള്ള നായകനേയും ടീസറില്‍ കാണാം. ആരാധകരെ ആവേശത്തിലാക്കുന്ന എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ ചിത്രമാകുമിതെന്ന് ടീസറില്‍ വ്യക്തം. മൈത്രി മൂവീ മേക്കേഴ്‌സിന്റെ ബാനറില്‍ രാം അചന്ത നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഇടം നേടിക്കഴിഞ്ഞു.

 

ടീസര്‍ കാണാം:https://www.youtube.com/watch?v=2cVu7KZxW3c

Comments: 0

Your email address will not be published. Required fields are marked with *