‘എന്റെ ജന്മദിനത്തിന് മൂന്ന് തൈകള്‍ നടണം’ ആരാധകരോട് അഭ്യര്‍ത്ഥനയുമായി മഹേഷ് ബാബു

ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു ആരാധകോട് ഒരു സ്‌പെഷ്യല്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്. താരത്തോടുള്ള സ്‌നേഹം ഗ്രീന്‍ ചലഞ്ചിന് പിന്തുണ നല്‍കിക്കൊണ്ട് അറിയിക്കാനാണ് ഇന്‍സ്റ്റഗ്രാമിലൂടെ മഹേഷ് ബാബു ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഗസ്റ്റ് 9 ന് മഹേഷ് ബാബുവിന്റെ ജന്മദിനമാണ്. ആഘോഷം പൊടിപൊടിക്കാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുമ്പോഴാണ് നടന്‍ തന്നോടുള്ള ആരാധനയും സ്‌നേഹവും മറ്റൊരു തരത്തില്‍ പ്രകടമാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ”ഈ വര്‍ഷത്തെ ജന്മദിനത്തില്‍ എനിക്കൊരു പ്രത്യേക അഭ്യര്‍ത്ഥനയുണ്ട്. ആ ദിവസം നിങ്ങള്‍ എല്ലാവരും മൂന്ന് തൈകള്‍ വീതം നടണം. എനിക്കത് നേരിട്ടു കാണുന്നതിനായി ചിത്രങ്ങളില്‍ എന്നെ ടാഗ് ചെയ്യുകയും വേണം”, ഇന്‍സ്റ്റഗ്രാമില്‍ മഹേഷ് ബാബു കുറിച്ചു. താരത്തിന്റെ അഭ്യര്‍ത്ഥന ആരാധകര്‍ ഏറ്റെടുക്കുമെന്നതില്‍ സംശയമില്ല. താരത്തോടുള്ള സ്‌നേഹം എത്ര തൈകളിലൂടെ കാണാം എന്നറിയാന്‍ 9-ാം തീയതി വരെ കാത്തിരുന്നേ മതിയാകൂ.

കീര്‍ത്തി സുരേഷ് നായികയാകുന്ന സര്‍ക്കാരു വാരി പാട്ടയാണ് മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റര്‍ ലുക്കിന് തന്നെ ഗംഭീര വരവേല്‍പ്പ് നല്‍കിയ ആരാധകര്‍ നടന്റെ ജന്മദിനത്തില്‍ അതിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പൂറത്തുവിടുമെന്ന വാര്‍ത്ത അറിഞ്ഞതോടെ അതിനായുള്ള കാത്തിരിപ്പിലാണ്.

Comments: 0

Your email address will not be published. Required fields are marked with *