Flash News

വീട് എന്ന സ്വപ്നം സഫലമാക്കാം..!കുറഞ്ഞ പലിശയിൽ ഹോം ലോൺ വീട്ടുപടിക്കലെത്തും

വീട് ഒരു സ്വപ്നം മാത്രമായി ഒതുങ്ങുന്നവർക്കായി കുറഞ്ഞ പലിശയിൽ ഭവന വായ്പകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക്. എൽ.ഐ.സി. ഹൗസിങ് ഫിനാൻസുമായി ചേർന്നാണ് ബാങ്ക് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള വരുമാനക്കാർക്ക് 6.66 ശതമാനം പലിശനിരക്കിൽ 50 ലക്ഷം രൂപവരെയാകും വായ്പ അനുവദിക്കുക. ഏകദേശം 4.5 കോടി ഉപയോക്താക്കൾക്കു പദ്ധതി ഗുണം ചെയ്യും. ഇന്ത്യ പോസ്റ്റ് പേമെൻെറ ബാങ്കിൻെറ 650 ശാഖകൾ വഴിയും 1,36,000 ബാങ്കിങ് ആക്‌സസ് പോയിൻ്റുകൾ വഴിയും ഭവന വായ്പകൾ കരസ്ഥമാക്കാം.

വായ്പകളുടെ ക്രെഡിറ്റ് അണ്ടർറൈറ്റിങ്, പ്രൊസസിങ്, വിതരണം എന്നിവ എൽ.ഐ.സി. ഹൗസിങ് ഫിനാൻസ് വഴിയാകും. ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക് വായ്പയുടെ ഉറവിടമായി തുടരും. പേമെൻറ് ബാങ്കിങ് രംഗത്തെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുമേഖല സ്ഥാപനങ്ങളായ എൽ.ഐ.സി. ഹൗസിങ് ഫിനാൻസും ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക് കൈകോർക്കുന്നത്.

രണ്ടു ലക്ഷത്തോളം വരുന്ന പോസ്റ്റ് ഓഫീസ് ജീവനക്കാർ വഴി ബാങ്കിങ് സേവനങ്ങൾ വീട്ടു പടിക്കലെത്തിക്കാൻ നിലവിൽ ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്കിനാകുന്നുണ്ട്. എൽ.ഐ.സി. ഹൗസിങ് ഫിനാൻസുമായുള്ള സഹകരണത്തോടെ ഇനി ഭവന വായ്പയും വീട്ടും പടിക്കലെത്തും. കുറഞ്ഞ ചെലവിൽ ഭവന വായ്പ വിതരണം ചെയ്യുന്നത് മികച്ച വളർച്ച സമ്മാനിക്കുമെന്ന് ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ജെ. വെങ്കട്ടരാമു വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *