ഇറച്ചിയും മീനുമായി ഒരു മലബാർ വിഷു !

മനസ് നിറയെ പ്രതീക്ഷകളും കാർഷിക സമൃദ്ധിയുടെ സ്മരണയും പുതുക്കി മലയാളികൾ വിഷു ആഘോഷിക്കുന്നു. പല നാട്ടിലും പലരീതിയിലാണ് വിഷു ആഘോഷം. മലബാറുകാർക്ക് ഓണത്തേക്കാൾ ആഘോഷമാണ് വിഷു. എന്നാൽ സാധാരണ വിഷു സദ്യയിലെ ഇലയുടെ ഒരു അറ്റത്ത് മീനും ഇറച്ചിയും വയ്ക്കുന്നത് ഒരു പതിവാണ്. കേട്ടാൽ കൗതുകം തോന്നുന്നുവെങ്കിലും ഇതൊരു നാടിൻറെ സന്തോഷമാണ്. തെക്കന്‍ കേരളത്തില്‍ മല്‍സ്യമാംസാദികളില്ലാതെയാകും ഭക്ഷണം കഴിക്കുന്നതെങ്കിൽ മലബാർ ഭാഗങ്ങളിലെ പ്രധാനം ഇതാണ്. മലബാർ ഭാഗങ്ങളിൽ ക്ഷേത്ര ദര്‍ശനവും വിഷുവിനുണ്ടാകും.വെളുപ്പിന്‌ തന്നെ കണിദര്‍ശനം ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുണ്ടാവും.

തെക്കൻ ജില്ലകളിൽ ദീപാവലിയാണ് വിഷു പോലെ പൂത്തീരി കൊണ്ടും പടക്കം കൊണ്ടും ആഘോഷമാക്കുന്നത്. എന്നാൽ അങ്ങ് വടക്കൻ ജില്ലകളിൽ ദീപവലിയ്ക്ക് അധികം പകിട്ട് ഇല്ലെങ്കിലും വിഷുവിന് പൂത്തീരിയും പടക്കവും മേശ പൂവും തലചക്രവും (നില ചക്രം) മത്താപ്പൂ ലൈറ്റ് തുടങ്ങി വിഷുവിന്റെ രണ്ട് ദിവസം മുൻപേ മലബാർ ഭാഗങ്ങളിൽ ആഘോഷം തുടങ്ങും. ഏതൊരു ആഘോഷത്തിനും ഒത്തുകൂടലാണല്ലോ മെയിൻ. ഓണമായാലും വിഷുവായാലും ബന്ധങ്ങളുടെ ദൃഢത കൂട്ടുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മലബാർ ഭാഗങ്ങളിൽ വിഷു കോടിയും പ്രധാനമാണ്.

മനസ്‌ നിറയെ പ്രതീക്ഷകളും കാര്‍ഷിക സമൃദ്ധിയുടെ സ്‌മരണയും പുതുക്കി മലയാളികള്‍ വിഷു ആഘോഷിക്കുമ്പോൾ . വേണുവൂതുന്ന ശ്രീകൃഷ്‌ണ്‍ വിഗ്രഹത്തിന്‌ മുന്നില്‍ വിളക്ക്‌ തെളിച്ച്‌ ഓട്ടുരുളിയില്‍ കൊന്നപ്പൂവും കണിവെള്ളരിയും കോടി മുണ്ടും വാല്‍ക്കണ്ണാടിയും സ്വര്‍ണവുമൊക്കെ ഒരുക്കി വച്ചുളള കണികാണലിനായി കാത്തിരിക്കുകയാണ് ഓരോ മലയാളികളും.ഇതിന്‌ ശേഷമാണ്‌ കൈനീട്ടം. കുടുംബത്തിലെ കാരണവര്‍ വീട്ടിലെല്ലാവര്‍ക്കും വിഷുക്കൈനീട്ടം നൽകുന്നു ഇതാണ് വിഷു കൈനീട്ടത്തിന്റെ ഐതിഹ്യം.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *