ഡോ. മാത്യൂസ് മാർ സെവേറിയോസ് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സെവേറിയോസിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് മലങ്കര അസോസിയേഷൻ്റെ അംഗീകാരം ലഭിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പൊലീത്ത. പരുമല പള്ളി കോമ്പൗണ്ടിൽ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ഡോ. മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പൊലീത്തയെ മാത്രമാണ് അസോസിയേഷൻ നാമനിർദ്ദേശം ചെയ്തത്.

മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും മാത്രമാണ് നേരിട്ട് ചടങ്ങിൽ പങ്കെടുത്തത്. ബാക്കി നാലായിരത്തോളം പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു. സ്ഥാനാരാഹോണ ചടങ്ങുകൾ തീരുമാനിക്കാൻ വൈകീട്ട് 4.45 ന് പരുമലയിൽ സുന്നഹദോസ് യോഗം ചേരും.

Comments: 0

Your email address will not be published. Required fields are marked with *