Flash News

പ്രഭാസും മാളവികയും ഒന്നിക്കുന്നു !

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേതാവാണ് പ്രഭാസ്. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിന് വളർന്ന നടൻ. ഇപ്പോളിതാ നടന്റെ ‘ഭലേ ഭലേ മഗഡിവോയ്’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മാരുതിയ്‌ക്കൊപ്പം നടൻ പുതിയ ചിത്രം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ‘രാജ ഡീലക്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു അമാനുഷിക ത്രില്ലർ ആയിരിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.പ്രഭാസ് ഇപ്പോൾ ‘പ്രോജക്റ്റ് കെ’, ‘സലാർ’ എന്നീ സിനിമകളുടെ അണിയറയിലാണ്. ഇതിനു ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ വർക്കുകൾ തുടങ്ങുക എന്നാണ് പറയപ്പെടുന്നത്. മാളവിക മോഹനൻ ആയിരിക്കും ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *