Flash News

ബംഗാളിൽ മമതയ്ക്കെതിരെ പ്രിയങ്ക തിബ്രേവാൾ ബി.ജെ.പി സ്ഥാനാർഥി

ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ നേരിടാൻ ബി.ജെ.പി സ്ഥാനാർഥിയായി അഡ്വ.പ്രിയങ്ക തിബ്രേവാൾ മത്സരിക്കും. സെപ്​റ്റംബർ 30നാണ്​ ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ മമതക്ക്​ തെരഞ്ഞെടുപ്പ്​ ജയം അനിവാര്യമാണ്​. ബബുൾ സുപ്രിയോയുടെ ലീഗൽ അഡ്വൈസറായിരുന്നു​ പ്രിയങ്ക. 2014ലാണ്​ ഇവർ ബി.ജെ.പിയിലെത്തുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ബി.ജെ.പിയിൽ ചേരാൻ തനിക്ക്​ പ്രചോദനമായതെന്ന്​ പ്രിയങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ-മേയ്​ മാസങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എന്‍റലിയിൽനിന്ന്​ പ്രിയങ്ക ജനവിധി തേടിയിരുന്നു. എന്നാൽ തൃണമൂലിന്‍റെ സ്വർണ കമൽ സാഹയോട്​ പരാജയപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *