Flash News

ബംഗാൾ ഉപതെരഞ്ഞെടുപ്പ്​; മമത ബാനർജി ഇന്ന് നാമനിർദേശ പത്രിക നൽകും

പശ്ചിമബംഗാള്‍ നിയമസഭ ​ഉപതെര​ഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. ഭവാനിപൂര്‍ മണ്ഡലത്തില്‍നിന്നാണ്​ മമത ജനവിധി തേടുക. തൃണമൂല്‍ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട്​ നന്ദിഗ്രാമില്‍ ​പരാജയപ്പെട്ടതിന്​ പിന്നാലെയാണ്​ മമത വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്​. നേരത്തെ ഇടതു പക്ഷ പാർട്ടികളും മമതയ്ക്ക് എതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സെപ്​റ്റംബർ 30നാണ്​ നിയമസഭ ഉപതെരഞ്ഞെടുപ്പ്​. ബംഗാളിലെ മൂന്ന്​ മണ്ഡലങ്ങളിലാണ്​ 30ന്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുക.

Comments: 0

Your email address will not be published. Required fields are marked with *