അര നൂറ്റാണ്ട് പിന്നിട്ട നടന വിസ്മയം; അഭിനയിച്ച് കൊതി തീരാത്ത 50 വർഷങ്ങൾ!

മമ്മൂട്ടിയെന്ന അതുല്യ പ്രതിഭയെ മലയാള സിനിമയിക്ക് ലഭിച്ചിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്. 1971 ഓഗസ്റ്റ് ആറിനാണ് മമ്മൂട്ടിയുടെ മുഖം പ്രത്യക്ഷപ്പെട്ട ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. മ​​​മ്മൂ​​​ട്ടി​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​മൂ​​​വി​​​ ​​​കാ​​​മ​​​റ​​​യെ​​​ ​​​അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ച​​​ത്​​ ​​​സ​​​ത്യ​​​നെ​​​യും​​​ ​​​പ്രേം​​​ന​​​സീ​​​റി​​​നെ​​​യും​​​ ​​​ഷീ​​​ല​​​യെ​​​യും​​​ ​​​കേ​​​ന്ദ്ര​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ക്കി​​​ ​​​കെ.​​​എ​​​സ്.​​​ ​​​സേ​​​തു​​​മാ​​​ധ​​​വ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​പാ​​​ളി​​​ച്ച​​​ക​​​ൾ​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ലാ​ണ്.​ ഈ ചിത്രത്തിൽ ​​​​​ഒ​​​റ്റ​​​ ​​​ഷോ​​​ട്ടി​​​ലാ​ണ്​ ​മ​മ്മൂ​ട്ടി​​​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ ​

അ​​​ഭി​​​ന​​​യ​​​ത്തു​​​ട​​​ക്ക​​​ത്തി​​​ന്റെ​​​ ​​​ആ​​​ ​​​ചി​​​ത്രം​​​ ​​​അ​​​ടു​​​ത്തി​​​ടെ​​​ ​​​സ​​​മൂ​​​ഹ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു. ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരോ സംഭാഷണമോ ഇല്ല. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിലും മമ്മൂട്ടിയുടെ പേരില്ല. ആള്‍ക്കൂട്ടത്തില്‍ ഒരാളായി പ്രത്യക്ഷപ്പെട്ട ഈ ചിത്രം മമ്മൂട്ടി എന്ന നടന്റെ ആദ്യ ചിത്രമായി കണക്കാന്‍ ആവില്ലെന്നാണ് ഒരു വാദം. ​​​ക​​​ണ​​​ക്ക് ​​​പ്ര​​​കാ​​​രം​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​അ​​​ഭി​​​ന​​​യ​​​ജീ​​​വി​​​ത​​​ത്തി​​​ന് ​​​അ​​​മ്പ​​​താ​​​ണ്ട് ​​​ആയെങ്കി​​​ലും​​​ ​​​സി​​​നി​​​മ​​​യിൽ ​​​തു​​​ട​​​ർ​​​ച്ച​​​യാ​​​യി​​​ ​​​​​അ​​​ഭി​​​ന​​​യി​​​ച്ചത് ​​​എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ​​​ ​​​തു​​​ട​​​ക്കം​​​ ​​​മു​​​ത​​​ലാ​​​ണ്.

1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ട എന്നതാണ് മറുവാദം. ഈ ചിത്രത്തിലെ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തില്‍ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും. സ്വന്തം ജീവിതകഥ പറയുന്ന ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തില്‍ മമ്മൂട്ടി തന്നെ ആദ്യ സിനിമയെന്നു രേഖപ്പെടുത്തിയിരിക്കുന്നത് ‘അനുഭവങ്ങള്‍ പാളിച്ചകളാണ് ‘.

ഈ വാദ പ്രതിവാദങ്ങൾ നിലനിൽക്കുന്നത് കൊണ്ട് തന്നെ ​​​ ​​​അ​​​മ്പ​​​താ​​​ണ്ടി​​​ന്റെ​​​ ​​​ആ​​​ഘോ​​​ഷം​​​ ​​​വേ​​​ണ്ടെ​​​ന്നാ​​​ണ് ​​​​​​ആ​​​രാ​​​ധ​​​ക​​​ ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​ ​​​തീ​​​രു​​​മാ​​​നം.​​​ ​​​മ​​​മ്മൂ​​​ട്ടി​​​ക്കും​​​ ​​​അ​​​തേ​​​ ​​​അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ്. അതേസമയം സ​​​മൂ​​​ഹ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ​​​ ​​​’​​​മ​​​മ്മൂ​​​ട്ടി​​​സ​​​ത്തി​​​ന്റെ​​​ ​​​അ​​​മ്പ​​​ത് ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​”​​​ ​​​എ​​​ന്ന​​​ ​​​പേ​​​രി​​​ൽ​​​ ​​​ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ ​​​അ​​​ര​​​ങ്ങേ​​​റു​​​ന്നു​​​ണ്ട്.അ​​​മ​​​ൽ​​​ ​​​നീ​​​ര​​​ദ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ഭീ​​​ഷ്‌​​​മ​​​പ​​​ർ​​​വ്വ​​​ത്തി​​​ന്റെ​​​ ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ലാ​​​യി​​​രി​​​ക്കും​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഇ​​​ത്ത​​​വ​​​ണ​​​ ​​​ഓ​​​ണം ആ​​​ഘോ​​​ഷി​​​ക്കു​​​ക.​​​ ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​​​ഞായറാഴ്ച ​​​ ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ​​​തു​​​ട​​​ങ്ങും.​​​ ​​​സെ​​​പ്തം​​​ബ​​​ർ​​​ ​​​ഏ​​​ഴി​​​ന് ​​​താ​​​ര​​​ത്തി​​​ന്റെ​​​ ​​​ജ​​​ന്മ​​​ദി​​​നം​​​ ​​​പ​​​തി​​​വ് ​​​പോ​​​ലെ​​​​​​ ​​​ജീ​​​വ​​​കാ​​​രു​​​ണ്യ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളോ​​​ടെ​​​ ​​​വി​​​പു​​​ല​​​മാ​​​യി​​​ ​​​ആ​​​ഘോ​​​ഷി​​​ക്കും.

ഇന്ന് പ്രത്യേക ചടങ്ങുകളോ ആഘോഷ പരിപാടികളോ ഉണ്ടാവില്ല. അ​​​മ​​​ൽ​​​ ​​​നീ​​​ര​​​ദ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ഭീ​​​ഷ്‌​​​മ​​​പ​​​ർ​​​വ്വ​​​ത്തി​​​ന്റെ​​​ ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ലാ​​​യി​​​രി​​​ക്കും​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഇ​​​ത്ത​​​വ​​​ണ​​​ ​​​ഓ​​​ണം ആ​​​ഘോ​​​ഷി​​​ക്കു​​​ക.​​​ ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​​​ഞായറാഴ്ച ​​​ ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ​​​തു​​​ട​​​ങ്ങും.​​​ ​​​ഭീഷ്മപർവ്വം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി നവാഗത സംവിധായിക രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിൽ അഭിനയിച്ചുതുടങ്ങും. സുദീർഘമായ കരിയറിൽ ഇതുവരെ കൈയാളിയിട്ടില്ലാത്ത, സവിശേഷതകളേറെയുള്ള ഒരു കഥാപാത്രമാണ് പുഴുവിൽ മമ്മൂട്ടിയെ കാത്തിരിക്കുന്നതെന്നാണ് സൂചന.

Comments: 0

Your email address will not be published. Required fields are marked with *