Flash News

ദുല്‍ഖര്‍ വീണ്ടും മമ്മൂട്ടിയുടെ ഫോണ്‍ അടിച്ചുമാറ്റി!

റോഷന്‍ ആന്‍ഡ്രൂസ്-ദുല്‍ഖര്‍ സല്‍മാൻ ഒന്നിക്കുന്ന സല്യൂട്ടിന്‍റെ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. മുമ്പത്തെ അനുഭവം വെച്ച് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ദുൽഖർ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.

‘Aravind Karunakaran is on a mission!Salute…releasing in theaters worldwide on January 14, 2022’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി പോസ്റ്റർ ഷെയർ ചെയ്തത്. മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിന് നിരവധി കമന്‍റുകളാണ് നിറയുന്നത്. “വെക്കെടാ ഫോൺ താഴെ, മമ്മൂക്ക കുഞ്ഞിക്ക പിന്നെയും നിങ്ങളുടെ ഫോൺ മോഷ്ടിച്ചു, കുഞ്ഞിക്ക വീണ്ടും ഫോൺ അടിച്ചുമാറ്റിയോ?, മമ്മൂക്കയുടെ ഫോൺ കാണാനില്ല, വിളച്ചിൽ എടുക്കരുത് കേട്ടോ Dulquer Salmaan, മമ്മൂക്ക:ദുൽഖറെ നിന്നോട് പറഞ്ഞിട്ടില്ലെ എന്‍റെ ഫോൺ എടുക്കരുതെന്ന്..” എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

കുറുപ്പ് സിനിമയുടെ ട്രയിലര്‍ മമ്മൂട്ടിയുടെ ഫോൺ അടിച്ചു മാറ്റി ദുൽഖർ തന്നെയാണ് പോസ്റ്റ് ഇട്ടതെന്ന് ട്രോളുകൾ വന്നിരുന്നു. വാർത്താസമ്മേളനത്തിൽ ട്രോളുകൾ സത്യമാണെന്ന് ദുൽഖർ സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സല്യൂട്ടിന്‍റെ പോസ്റ്ററും ദുൽഖർ അത്തരത്തിൽ അടിച്ചുമാറ്റി പങ്കുവെച്ചതാണെന്നാണ് ആരാധകർ പറയുന്നത്.

Comments: 0

Your email address will not be published. Required fields are marked with *