Flash News

‘ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷമാണിത്, നിങ്ങളെ രസിപ്പിച്ച് ഇവിടെ തുടരണമെന്നാണ് ആ​ഗ്രഹം’; ആശംസകള്‍ക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

തനിക്ക് ജന്മദിനാശംസകള്‍ നേർന്ന ലോകമെമ്പാടുമുള്ള മലയാളികൾ നന്ദിയും സ്നേഹവും അറിയിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി. ജന്മദിനം ആഘോഷിക്കുവാൻ മടിയുള്ള ആളാണെങ്കിലും നേരിൽ കണ്ടിട്ടുപോലുമില്ലാത്ത സിനിമ പ്രേമികൾ ആശംസകള്‍ അറിയിക്കുമ്പോള്‍ ഏറ്റവും അനുഗ്രഹീതനാണെന്ന് തോന്നുന്നുവെന്നും മമ്മൂട്ടി പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് മമ്മൂട്ടി എല്ലാവർക്കും നന്ദിയറിയിച്ചത്.

മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

പിറന്നാള്‍ ദിനമായ ഇന്ന് എനിക്ക് ലഭിച്ച നിങ്ങളുടെ സ്നേഹത്തിൽ ഞാൻ കീഴടക്കിയിരിക്കുന്നു. എന്നെ അറിയുന്നവരും ഇതുവരെ കണ്ടിട്ടില്ലാത്തവരും എന്നോടുള്ള അവരുടെ സ്നേഹം ഒരേയളവില്‍ അറിയിച്ചു.

മുഖ്യമന്ത്രി മുതല്‍ അനേകം നേതാക്കള്‍. അമിതാഭ് ബച്ചനും മോഹന്‍ലാലും കമല്‍ ഹാസനും തുടങ്ങി പല ഭാഷാ സിനിമകളിലെ നിരവധി അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും. മാധ്യമപ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും ചാനലുകളും രാജ്യമൊട്ടാകെയുള്ള സോഷ്യല്‍ മീഡിയ പേജുകളും. എല്ലാറ്റിലുമുപരി തങ്ങളുടെ ആഘോഷങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രേക്ഷകര്‍ അവരുടെ സ്നേഹം അറിയിച്ചതാണ് എന്നെ ഏറ്റവുമധികം സ്‍പര്‍ശിച്ചത്.

പൊതുവെ പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് മടിയുള്ള ആളാണ് ഞാന്‍. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായ ആളുകള്‍ എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി. ഞാന്‍ യഥാര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷമാണിത് എന്‍റെ ആത്മാര്‍ഥമായ കൃതജ്ഞതയും ലഭിച്ചതിന്‍റെ പതിന്മടങ്ങ് സ്‍നേഹവും ഞാന്‍ വിനയപൂര്‍വ്വം പങ്കുവെക്കുന്നു. എനിക്ക് കഴിയുന്നിടത്തോളം കാലം നിങ്ങളെ രസിപ്പിക്കുന്നത് തുടരണമെന്നാണ് ആ​ഗ്രഹം.

സ്നേഹവും പ്രാര്‍ഥനകളും,
മമ്മൂട്ടി

Comments: 0

Your email address will not be published. Required fields are marked with *