Flash News

‘മമ്മൂട്ടി കല്പാന്ത കാലത്തോളം മലയാളിമനസ്സിൽ മായാതെ നിൽക്കും, ഈശ്വരൻ അനുഗ്രഹിക്കട്ടെ’; ആശംസയുമായി സലിം കുമാർ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി സലിം കുമാർ. മമ്മൂട്ടിയ്ക്കൊപ്പം ഒട്ടേറെ നല്ല ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് സലിം കുമാർ. മായാവി, അണ്ണൻ തമ്പി, തസ്കരവീരൻ, വെനീസിലെ വ്യാപാരി, പോക്കിരി രാജ, തുറുപ്പുഗുലാൻ, മധുര രാജ എന്നിങ്ങനെ ഒരു നീണ്ട നിരയായി നീളുന്നു ആ ചിത്രങ്ങളുടെ പട്ടിക. മലയാളികൾ ഏറെ സ്നേഹിച്ച സലിം കുമാർ ഡയലോഗുകൾ പോലെ മമ്മൂട്ടിയുടെ പിറന്നാളിന് വളരെ വ്യത്യസ്തമായൊരു ആശംസയുമായി എത്തുകയാണ് അദ്ദേഹം.

സലിം കുമാറിന്റെ വാക്കുകൾ:

കാലം അതിന്റെ പ്രവാഹം തുടർന്നുകൊണ്ടേയിരിക്കും, പല വിഗ്രഹങ്ങളും ആ പ്രവാഹത്തിൽ ഉടഞ്ഞ് പോയേക്കാം, മറ്റ് ചിലർക്ക് സ്ഥാനഭ്രംശങ്ങൾ ഉണ്ടായേക്കാം. പക്ഷേ മമ്മൂട്ടി എന്ന മൂന്നക്ഷരം കല്പാന്ത കാലത്തോളം മലയാളിമനസ്സിൽ മായാതെ നിൽക്കും, കാരണം ആ മൂന്നക്ഷരങ്ങളിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പടച്ചവന്റെ കൈയ്യൊപ്പ് പതിഞ്ഞ ആ സുകൃതജന്മത്തിന് പിറന്നാൾ ആശംസകൾ നേരുന്നു. ആയുസ്സിലും ആരോഗ്യത്തിലും ടോപ് സ്കോറർ ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

Comments: 0

Your email address will not be published. Required fields are marked with *