Flash News

പുഴു എല്ലാവരും കാണണമെന്ന് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്ന പുഴു മെയ് 13ന് റിലീസിനെത്തും . ചിത്രത്തിന്റെ ട്രെയിലറും ടീസറും ചിത്രം കാണാനുള്ള ആകാംഷ വർധിപ്പിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള വേഷത്തിലാണ് എത്തുന്നത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രമായിരിക്കും ഇതെന്ന് പ്രേക്ഷകരും പറയുന്നു. ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താനുള്ളത്. ഒടി ടി റിലീസായി സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്. ചിത്രം എല്ലാവരും കാണണമെന്ന് മമ്മൂട്ടി പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നടൻ ഇക്കാര്യം പറഞ്ഞത്.

രത്തീന സംവിധാനം ചെയ്ത ചിത്രത്തിൽ തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *