Flash News

പാലക്കാട് നിന്ന് ഒരു കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. ഒരു കോടിയിലധികം രൂപ മൂല്യമുള്ള ഹാഷിഷ് ഓയിൽ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. നാല് കിലോ ഗ്രാമിലധികം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്.

ആഡ്രയിൽ നിന്ന് ശേഖരിക്കുന്ന ഹാഷിഷും കഞ്ചാവുമാണ് ആർപിഎഫ് പിടികൂടിയത്. ഇത് മലപ്പുറത്തെ വിവിധയിടങ്ങളിൽ വിതരണത്തിനായി എത്തിച്ചതാണെന്ന് ആർപിഎഫ് സിഐ മനോജ് കുമാർ യാദവ് വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *