Flash News

സെക്‌സിന് ടൈം ടേബിള്‍! ഒന്‍പത് ഭാര്യമാരുള്ള ആര്‍തറിന്റെ ജീവിതം

ഒരാൾക്ക് ഒൻപത് ഭാര്യമാരുണ്ടെങ്കിലോ..!! പെടാപ്പാട് തന്നെ എന്നാണ് വിചാരിക്കുന്നതെങ്കിൽ തെറ്റി. ആര്‍തര്‍ ഒ ഉര്‍സോ എന്ന ബ്രസീല്‍ മോഡലിന്റെ കാര്യത്തില്‍ അത് ശരിയാകില്ല. കാരണം ഒന്‍പത് ഭാര്യമാരുമായി കക്ഷി സന്തോഷകരമായ ദാമ്പത്യമാണ് ജീവിക്കുന്നത്. ആദ്യ ഘട്ടങ്ങളില്‍ ഈ ഒന്‍പത് ഭാര്യമാരുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വരെ അര്‍തര്‍ വഴി കണ്ടെത്തിയിരുന്നു. ടൈം ടേബിള്‍ ഇട്ടാണ് തന്റെ ഓരോ പങ്കാളിയേയും ആര്‍തര്‍ സന്തോഷിപ്പിച്ചിരുന്നത്.

എന്നാല്‍ ടൈംടേബിള്‍ പിന്തുടരുമ്പോള്‍ ചിലപ്പോള്‍ സന്തോഷമില്ലാത്ത അവസ്ഥയില്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വരും അത് സമ്മർദ്ദമുണ്ടാക്കിയെന്ന് ആര്‍തര്‍ പറയുന്നു. അതുകൊണ്ട് ഇപ്പോള്‍ പക്ഷേ ടൈം ടേബിള്‍ പിന്തുടരുന്നില്ല. സ്വാഭാവികമായാണ് നടക്കുന്നതെന്ന് ആര്‍തര്‍ പറയുന്നു. പങ്കിടുന്നതില്‍ പങ്കാളികള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ആര്‍തര്‍ പറയുന്നു. എന്നാല്‍ ചിലപ്പോള്‍ ചില സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ ആശയക്കുഴപ്പവും അസൂയ പോലുള്ള വികാരങ്ങളെ നേരിടേണ്ടി വരാറുണ്ടെന്നും ആര്‍തര്‍ വ്യക്തമാക്കി. ഒന്‍പത് ഭാര്യമാരുമായി ജീവിക്കുന്ന ആര്‍തര്‍ ഇപ്പോള്‍ ഇതില്‍ ഒരാളില്‍ നിന്ന് വിവാഹ മോചനം നേടാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ ഭാര്യക്ക് താന്‍ അവരുടെ മാത്രം ഭര്‍ത്താവായി ജീവിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചതാണ് ആര്‍തറിനെ ചൊടിപ്പിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *