കുടുംബവഴക്ക്: ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി മക്കൾക്ക് നൽകി: അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി മക്കള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് അഞ്ചുവയസ്സുകാരന്‍ മരിച്ചു. മുംബൈയിലെ മന്‍കുര്‍ദിലാണ് സംഭവം. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികള്‍ ചികിത്സയിലാണ്.

അലിഷന്‍ അലി മുഹമ്മദ് എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്. ഐസ്‌ക്രീമില്‍ കലര്‍ത്തിയ വിഷം കഴിച്ച് അവശരായ അലീന(7), അര്‍മാന്‍(2) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഹമ്മദലി നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ കടുംകൈ ചെയ്തത്. ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഭവം അറിഞ്ഞത്.

Comments: 0

Your email address will not be published. Required fields are marked with *