മൂന്നാമതും വാക്സിൻ എടുക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

സൗദി അറേബ്യയിൽ കോവാക്സിൻ അംഗീകരിക്കാത്തതിനാൽ കൊവിഷീൽഡ് വാക്സിൻ ഉപയോഗിച്ച് വീണ്ടും പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ അനുമതി തേടി കേരള ഹൈക്കോടതിയിൽ ഹർജി. സൗദിയിൽ ജോലി ചെയ്യുന്ന ബിനു കുമാറാണ് ഹർജി നൽകിയത്. കോവാക്സിൻ്റെ രണ്ട് ഡോസുകളും ബിനു നേരത്തെ സ്വീകരിച്ചു. എന്നാൽ സൗദി അറേബ്യയിൽ കോവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനമില്ല. ജോലിയിൽ തിരികെ പ്രവേശിക്കാനാണ് വീണ്ടും പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ചത്. വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി.

Comments: 0

Your email address will not be published. Required fields are marked with *