പ്രമുഖ സംവിധായകനിൽ നിന്ന് ഗർഭിണിയായി; മന്ദന

സ്ത്രീകൾ അവർ നേരിട്ട പീഡനങ്ങൾ ഇന്ന് തുറന്നു പറയുന്നു. അത് വലിയ ചർച്ചകൾക്കും വഴിവയ്ക്കാറുണ്ട്. ഇപ്പോളിതാ നടിയും മോഡലുമായ മന്ദന കരീമിയുടെ തുറന്നു പറച്ചിലുകളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം കങ്കണ റണൗത്ത് അവതാരകയായ റിയാലിറ്റി ഷോയിലൂടെയാണ് മന്ദന ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ സംവിധായകൻ തന്നെ ഗർഭിണിയാക്കിയിട്ടുണ്ടെന്നാണ് മന്ദന പറഞ്ഞിരിക്കുന്നത്. റിയാലിറ്റി ഷോയിലെ എലിമിനേഷൻ റൗണ്ടിലാണ് മന്ദന ഇക്കാര്യം പറഞ്ഞത്. ആദ്യ പങ്കാളിയായ ​ഗൗരവ് ​ഗുപ്തയുമായി വേർപിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി താൻ ഇഷ്ടത്തിലായിരുന്നുവെന്നാണ് മന്ദന പറഞ്ഞത്.

മന്ദനയുടെ വാക്കുകൾ ഇങ്ങനെ..

ആദ്യ പങ്കാളി ​ഗൗരവ് ​ഗുപ്തയുമായി പിരിഞ്ഞതിന് ശേഷം ഞാൻ അയാളുമായി പ്രണയത്തിലായി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയർത്തിയ ആളായിരുന്നു അദ്ദേഹം. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നൽകാമെന്നും തങ്ങളിരുവരും ചേർന്ന് പദ്ധതിയിട്ടതാണ്. എന്നാൽ ​ഗർഭിണിയായപ്പോൾ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു.

ഇറാനിയൻ മോഡലായ നടി റോയ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ബിഗ്ബോസ് ഒൻപതാം സീസണിൽ സെക്കൻഡ് റണ്ണർഅപ്പ് ആയിരുന്നു.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *