മാനസയുടെ കൊലപാതകം;രഖിലിന് തോക്ക് നൽകിയയാൾ ബിഹാറിൽ പിടിയിൽ

ഡെന്റൽ വിദ്യാർത്ഥിയായ മാനസയെ വെടിവെച്ച് കൊന്ന കേസിലെ പ്രതി രഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പൊലീസ് ബിഹാറിലെത്തി സോനുവിനെ പിടികൂടുകയായിരുന്നു. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ സോനുവും സംഘവും ശ്രമിച്ചെങ്കിലും പൊലീസ് വെടിയുതിർത്തതോടെ ഇവർ കീഴടങ്ങി.ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു കേരള പൊലീസിന്റെ നീക്കം.

രഖിലിൻ്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുൻഗർ കോടതിയിൽ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാൻസിസ്റ്റ് വാറൻ്റ് വാങ്ങി. തുടർന്ന് ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. രഖിലിനെ പട്നയിൽ നിന്ന് മുൻഗറിലേക്ക് എത്തിച്ച ടാക്സി ഡ്രൈവറെ പൊലീസ് തെരയുന്നുണ്ട്. ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ‍ഡന്‍റൽ കോളജ് വിദ്യാർഥിനിയായ മാനസയെ രാഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും ആത്മഹത്യ ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *