മാനസ കൊലപാതകം; രഖിലിന്റെ സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്യാന്‍ സാധ്യത

മാനസ കൊലപതാക കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തായി. മാനസയെ കൊലപ്പെടുത്തിയ രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യങ്ങളും അറസ്റ്റിലായ പ്രതി മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോഗിച്ച്‌ പരിശീലനം നടത്തുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.

ഇതോടെ മനേഷ്‌കുമാര്‍ വര്‍മയാണ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. കഴിഞ്ഞദിവസമാണ് രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെയും ഇടനിലക്കാരനായ ടാക്‌സി ഡ്രൈവര്‍ മനേഷ്‌കുമാര്‍ വര്‍മയെയും ബിഹാറില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *