Flash News

ഇന്ത്യൻ ടീമിലെ കൊവിഡ് ബാധ; മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കി

ഇന്ന് നടക്കേണ്ട ഇംഗ്ലണ്ട്- ഇന്ത്യ അവസാന ടെസ്റ്റ് മാറ്റിവച്ചു. ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിസിസിഐയെ അറിയിച്ചതോടെയാണ് തീരുമാനം. ഇന്ത്യൻ ടീമിലെ കൊവിഡ് ബാധ കാരണമാണ് ഇന്ത്യൻ താരങ്ങൾ കളിക്കാൻ വിസമ്മതിച്ച്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. മത്സരം ഇം​ഗ്ലണ്ട് ടീം ജയിച്ചതായി കണക്കാക്കാനാണ് ധാരണ. അങ്ങനെ എങ്കിൽ പരമ്പര 2-2ന് സമനിലയിൽ അവസാനിക്കും. എന്നാൽ തീരുമാനത്തോട് ബിസിസിഐ പ്രതികരിച്ചിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *