Flash News

മാഞ്ചസ്റ്റർ ടെസ്റ്റ് മാറ്റിവെച്ചെന്ന് ഡികെയുടെ ട്വീറ്റ്

കൊവിഡിനെ തുടർന്ന് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്ന് ആരംഭിക്കില്ലെന്ന് ഇം​ഗ്ലണ്ടിൽ കമന്റേറ്ററായുള്ള മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് ട്വീറ്റ് ചെയ്തു. രണ്ട് ദിവസം വൈകി മത്സരം തുടങ്ങാനാണ് ആലോചന. മുഖ്യ പരിശീലകൻ രവി ശാസ്ത്രി അടക്കം ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലെ നാല് പേർക്ക് ഇതിനകം കൊവിഡ് പിടിപെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇന്നലെ നടന്ന കൊവിഡ് ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾ നെഗറ്റീവ് ആയിരുന്നു. എന്നാൽ മത്സരം മാറ്റിയ കാര്യം ഇം​ഗ്ലീഷ് ബോർഡോ ബിസിസിഐയോ ഔദ്യോ​​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *