Flash News

മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനുമായ മംഗലാട്ട് രാഘവന്‍ അന്തരിച്ചു

മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ അന്തരിച്ചു. ശ്വസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 101 വയസ്സായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് മണി വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം തലശ്ശേരി വാതകശ്മശാനത്തിലാണ് സംസ്കാരം. പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കൾ: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജൻ.

ഫ്രഞ്ച് കവിതാ വിവർത്തനത്തിലും താരതമ്യപഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം നിരവധി ഫ്രഞ്ച് കവിതകൾ മലയാളത്തിലേക്ക് നേരിട്ട് മൊഴിമാറ്റി. വിക്തർ ഹ്യുഗോയും ഷാർല് ബൊദെലേറും മുതൽ കവയിത്രി വികതോർ ദ്ലപ്രാദ് വരെയുള്ളവരുടെ രചനകളുടെ വിവർത്തനമുണ്ട്. ആറുവർഷത്തെ നിരന്തരപഠനത്തിന്റെ ഫലമാണ് താരതമ്യംകൂടി ഉൾപ്പെടുത്തിയുള്ള ‘ഫ്രഞ്ച് കവിതകൾ’ (1993). ഫ്രഞ്ച് പ്രണയഗീതങ്ങൾ (1999), വിക്തർ ഹ്യുഗോവിന്റെ കവിതകൾ (2002) എന്നിവയാണ് മറ്റു കൃതികൾ

Comments: 0

Your email address will not be published. Required fields are marked with *