Flash News

ഒളിമ്പിക്സ് യോഗ്യതാറൗണ്ടിൽ തോറ്റ് കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; ആരോപണവുമായി മണിക ബത്ര

ഇന്ത്യൻ കോച്ച് സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണവുമായി ടേബിൾ ടെന്നിസ് താരം മണിക ബത്ര. ഒളിമ്പിക്സ് യോഗ്യതാറൗണ്ടിൽ മത്സരം തോറ്റ് കൊടുക്കാൻ സൗമ്യദീപ് റോയി തന്നോട് ആവശ്യപ്പെട്ടുവെന്ന് മണിക ബത്ര പറഞ്ഞു. ടോക്കിയോയിൽ കോച്ചിനോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ടേബിൾ ടെന്നിസ് ഫെഡറേഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിലാണ് മണിക ബത്രയുടെ ഗുരുതര ആരോപണം. മാർച്ചിൽ ദോഹയിൽ നടന്ന മത്സരത്തിൽ സൗമ്യദീപ് റോയി പരിശീലിപ്പിക്കുന്ന താരത്തിന് ഒളിമ്പിക്സ് യോഗ്യത നേടാനായി തന്നോട് തോറ്റുകൊടുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് മണിക ബത്രയുടെ വെളിപ്പെടുത്തൽ. മണികയുടെ ആരോപണത്തിന് സൗമ്യദീപ് റോയി മറുപടി നൽകിയിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *