Flash News

‘ആയിഷയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു’; മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന തന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍

43ാം ജന്മദിനത്തില്‍ തന്റെ ആദ്യ ബഹുഭാഷ ചിത്രമായ ആയിഷയുടെ പ്രഖ്യാപനവുമായി നടി മഞ്ജുവാര്യര്‍. ‘ആയിഷയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.‘നിങ്ങളെ ആയിഷയ്ക്ക് പരിചയപ്പെടുത്തുന്നു ! ഒരുപക്ഷേ മലയാളത്തിലെയും അറബിയിലെയും ആദ്യ വാണിജ്യ സിനിമ! അമീര്‍, സക്കറിയ, എന്നിവരുള്‍പ്പെട്ട സൂപ്പര്‍കൂള്‍ ടീമിനൊപ്പമുള്ള ആവേശകരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു! കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക!’ എന്നാണ് മഞ്ജുവാര്യര്‍ എഴുതിയത്.

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ് ‘ആയിഷ’. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ – അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Comments: 0

Your email address will not be published. Required fields are marked with *