നടി മഞ്ജു സിങ് അന്തരിച്ചു
ടിവി ഷോ നിര്‍മ്മാതാവും നടിയുമായ മഞ്ജു സിങ് അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഗാനരചയിതാവും തിരക്കഥാകൃത്തുമായ സ്വാനന്ദ് കിര്‍കിറെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മഞ്ജുവുമായുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ദുഃഖവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഹിന്ദി ടെലിവിഷന്‍ രംഗത്തെ നിറസാന്നിധ്യമായിരുന്നു മഞ്ജു. സ്വരാജ്, ഏക് കഹാനി, ഷോ ടൈം തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ഷോകളാണ് മഞ്ജു സിങ് ഒരുക്കിയത്. കൂടാതെ ഖേല്‍ ഖിലോനെ എന്ന പരിപാടിയുടെ അവതാരകയായും എത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തോളമാണ് മഞ്ജു ഷോ കൊണ്ടുപോയത്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരത്തെ ദീദി എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്.
ടെലിവിഷന്‍ രംഗത്തുമാത്രമല്ല സിനിമയിലും മഞ്ജു ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത ഗോല്‍ മാല് എന്ന ചിത്രത്തില്‍ രത്ന എന്ന കഥാപാത്രമായാണ് മഞ്ജു അഭിനയിച്ചത്. ഹാന്‍കി പോന്കി, ലേഡീസ് ടെയ്ലര്, സ്ക്രീന്‍ ടു തുടങ്ങിയ നിരവധി സിനിമകളിലും വേഷമിട്ടു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom