മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നു.കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് മഞ്ജുവിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
മഞ്ജു ഡാന്‍സ് കളിക്കാന്‍ പോകുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നും ഇക്കാര്യം പറഞ്ഞുകൊണ്ട് രാത്രി ഒന്നരയ്ക്ക് തന്നെ വിളിച്ചിരുന്നുവെന്നും ആക്രോശിച്ചിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടി.വിയിലെ എഡിറ്റേഴ്സ് അവറിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ അനൂപിനെ മൊഴി നല്കാന് ദിലീപിന്റെ അഭിഭാഷകന് പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom