Flash News

മണ്ണാര്‍ക്കാട് ഗർഭിണി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മണ്ണാർക്കാട് ചങ്ങലീരിയിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, മുസ്തഫയുടെ പിതാവ് ഹംസ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തെക്കുംപാടം സ്വദേശി റുസ്നിയയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ഇരുവര്‍ക്കുമെതിരെ ചുമത്തി. മകളുടെ മരണം സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *