Flash News

ഈ മനോഹരി ചായ കുടിക്കാനും വേണം പവർ; വില ഒ​രു ല​ക്ഷം രൂ​പ!

ജോലിക്കിടെ ക്ഷീണിച്ചിരിക്കുമ്പോൾ ഒരു കപ്പ് ചായ കുടിക്കാത്തവരായി ആരുമുണ്ടാവില്ല. മഴയത്ത് കട്ടൻ ചായയും കുടിച്ചിരിക്കുമ്പോൾ കിട്ടുന്ന ​നൊസ്റ്റു മലയാളികളുടെ ദേശീയ ഫീൽ തന്നെയാണ്. എന്നാൽ കേരളത്തിൽ മാത്രമല്ല, അങ്ങ് അസ്സമിൽ ലഭിക്കുന്ന ഒരു ചായപ്പൊടിയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. മ​നോ​ഹ​രി ഗോ​ള്‍​ഡ് ടീ ​എ​ന്ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ഈ ​ചാ​യ​പ്പൊ​ടി കി​ലോ​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​ണ് വി​റ്റു​പോ​യ​ത്. ഗു​വാ​ഹ​ത്തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തേ​യി​ല ലേ​ല കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് സൗ​ര​വ് ടീ ​ട്രേ​ഡേ​ഴ്‌​സാ​ണ് ഈ ​തേ​യി​ല ലേ​ല​ത്തി​ല്‍ വാ​ങ്ങി​യ​ത്.

എ​ല്ലാ​വ​ര്‍​ഷ​വും പ​ത്ത് കി​ലോ​ഗ്രാം മ​നോ​ഹ​രി ഗോ​ള്‍​ഡ് ചാ​യ ഉ​ണ്ടാ​ക്കു​ക​യാ​ണ് പ​തി​വ്. പ​ക്ഷേ, ഈ ​വ​ര്‍​ഷം ര​ണ്ട് കി​ലോ​ഗ്രാം മാ​ത്ര​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഗു​ണ​മേ​ന്മ​യ്ക്ക് മാ​ത്ര​മാ​ണ് ഞ​ങ്ങ​ള്‍ ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​ത്-​മ​നോ​ഹ​രി ടീ ​എ​സ്‌​റ്റേ​റ്റ് ഉ​ട​മ ര​ഞ്ജ​ന്‍ ലോ​ഹി​യ പ​റ​ഞ്ഞു. ഈ ​തേ​യി​ല നു​ള്ളു​ന്ന​തി​നും ത​യ്യാ​റാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നോ​ര്‍​ത്ത് ഈ​സ്‌​റ്റേ​ണ്‍ ടീ ​അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യ ബി​ദ്യാ​ന​ന്ദ ബ​ര്‍​കാ​കോ​തി പ​റ​ഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *