Flash News

‘മരക്കാര്‍’ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ചിത്രം തിയറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. പുറത്തിറങ്ങിയ രണ്ട് ടീസറുകൾക്കും മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശനുമുള്ള മോഷൻ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം റിലീസാകാൻ ഏഴ് ദിവസം മാത്രം ശേഷിക്കെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്.

Comments: 0

Your email address will not be published. Required fields are marked with *