മാരത്തണില്‍ സ്വര്‍ണം കരസ്ഥമാക്കി ഇലിയഡ് കിപ് ചോഗെ

ടോക്യോയില്‍ മാരത്തണില്‍ അനായാസം സ്വര്‍ണം കരസ്ഥമാക്കി കെനിയന്‍ ഇതിഹാസ താരം ഇലിയഡ്​ കിപ്​ചോഗെ. രണ്ടുമണിക്കൂര്‍ എട്ടുമിനിറ്റ്​ 38 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് താരത്തിന്റെ വിജയം. തനിക്കൊപ്പം മത്സരം തുടങ്ങിയ 116 പേരില്‍ 30 പേര്‍ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയപ്പോള്‍, 30 കിലോമീറ്ററെത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്നത്​ 10 പേര്‍ മാത്രം. പിന്നീട്​ കിപ്​ചോഗെ വേഗം കൂട്ടിയതോടെ അതുവരെയും കൂടെ മുന്നേറിയവര്‍ ഏറെ പിറകിലായി 80 സെക്കന്‍ഡ്​ മുന്നിലാണ്​ ഒന്നാമനായി ഈ കെനിയന്‍ സൂപ്പര്‍താരം ഒന്നാമതെത്തിയത്​.

Comments: 0

Your email address will not be published. Required fields are marked with *