Flash News

കറിവേപ്പിലയുടെ പേരിൽ ഓൺലൈനായി കഞ്ചാവ് വിൽപ്പന

ആമസോണിലൂ‌ടെ കഞ്ചാവ് വിൽപ്പന ന‌ടക്കുന്നെന്ന ആരോപണത്തിൽ നാർകോടിക് കൺട്രോൾ ബ്യൂറോ അന്വേഷണം ന‌ടത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ‌‌‌ട്രേഡേഴ്സ് കോൺഫെഡെറേഷൻ. മധ്യപ്രദേശിൽ ആമസോണിലൂടെ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന റിപ്പോർട്ടിനു പിന്നാലെയാണ് സംഘടന ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുന്നത്. കറിവേപ്പിലയെന്ന വ്യാജേനയാണ് റാക്കറ്റ് കഞ്ചാവ് കടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി ആമസോണിന്റെ പ്രാദേശിക എക്സ്ക്യുട്ടീവിനോ‌ട് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച 20 കിലോ കഞ്ചാവുമായി സംസ്ഥാനത്തെ ഭിന്ദ് ജില്ലയിൽ നിന്നും രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രപ്രദേശിലെ വിശാഖ പ‌‌ട്ടണത്തു നിന്നും ആമസോണിലൂടെ അയച്ചാണ് കഞ്ചാവ് എത്തിച്ചതെന്നാണ് ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരം. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 1000 കിലോ കഞ്ചാവ് ആമസോണിലൂ‌ടെ സമാനമായി ക‌‌ടത്തിയിട്ടുണ്ടെന്നും പിടിയിലായ രണ്ട് പേർ ലഹരിക്കടത്ത് സംഘത്തിന്റെ ഭാ​ഗമാണെന്നും ഭിന്ദ് ഡിഎസ്പി മാനോജ് കുമാർ സിം​ഗ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *