വിവാഹം കഴിഞ്ഞു,പിന്നീടൊരു പ്രണയമുണ്ടായി,ഭാര്യ കൈയ്യോടെ പൊക്കി:രമേഷ് പിഷാരടി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് രമേഷ് പിഷാരടി. ചാനൽ പരിപാടികളിലും സജീവമായ നടൻ എപ്പോഴും ചിരിച്ച് പോസിറ്റീവായി നിൽക്കുന്നൊരാളാണ്. ഇപ്പോളിതാ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. തന്റെ ഒരു പഴയ സുഹൃത്ത് എന്നും കുളി കഴിഞ്ഞു തോര്ത്തുകെട്ടിയുള്ള സെൽഫി അയക്കാറുണ്ടെന്നും അത് കണ്ടു കഴിഞ്ഞാൽ താനത് ഡിലീറ്റ് ചെയ്യുമായിരുന്നുന്നെന്നും രമേഷ് പറഞ്ഞു. ഒരിക്കൽ അത് ഭാര്യ കൈയ്യോടെ പൊക്കിയെന്ന് രമേഷ് കൂട്ടിച്ചേർത്തു. രമേഷിന്റെ വിവാഹ ശേഷം ഉണ്ടായ പ്രണയത്തെ കുറിച്ച് പറഞ്ഞ വീഡിയോ ഇപ്പോൾ തരംഗമാണ്. ‘കല്യാണം കഴിഞ്ഞതിന് ശേഷമാണ് പ്രണയം തുടങ്ങുന്നത്. പ്രണയമല്ല അതൊരു സൗഹൃദമാണ്. അത് ഭാര്യ കൈയ്യോടെ പിടിക്കുകയും ചെയ്തു. കൂടെപ്പഠിച്ച കൊച്ചാണ്. എന്നും രാവിലെ മുടിയില്‍ തോര്‍ത്ത് കെട്ടി നില്ക്കുന്ന ഫോട്ടോ എനിക്കയച്ച് തരും. . പ്രണയം കൊണ്ടാണോ അങ്ങനെ ചെയ്തതെന്ന് അറിയില്ല. ഞാനിത് കാണും ഡിലീറ്റ് ചെയ്യും. കൂടിപ്പോയാല്‍ ഒരു ഗുഡ് മോണിങ് അയയ്ക്കും. ഭാര്യ ഇതേക്കുറിച്ച് അറിഞ്ഞതായൊന്നും പറഞ്ഞില്ല. ഒരു ദിവസം കുളി കഴിഞ്ഞ് തലയില്‍ തോര്ത്തുകെട്ടിയുള്ള ഫോട്ടോ ഇങ്ങ് അയച്ച് തന്നു. ചോദിച്ചപ്പോള്‍ അറിയാമെന്ന് പറഞ്ഞു’- രമേഷ് പിഷാരടിയുടെ വാക്കുകൾ. മമ്മൂട്ടിയെ നായകനായ ഗാനഗന്ധർവ്വൻ, ജയറാം നായകനായി അഭിനയിച്ച പഞ്ചവർണ തത്ത തുടങ്ങിയവയാണ് രമേഷ് പിഷാരടിയുടെ സംവിധാന ചിത്രങ്ങൾ.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom