‘മാര്യേജ്.. മാര്യേജ്.. മാര്യേജ്.. ഐ ഡോണ്ട് ലൈക് ഇറ്റ്’
റെക്കോർഡുകൾ താണ്ടി കെജിഎഫ് 2 തിയേറ്ററുകളെ ആഘോഷമാക്കി മുന്നേറുകയാണ്. ഇപ്പോളിതാ കെജിഎഫ് ആരാധകന്റെ വ്യത്യസ്തമായ വിവാഹ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ചിത്രത്തിലെ പാട്ടും ഡയലോഗും ഒരേപോലെ ഹിറ്റായിരുന്നു.കർണാടക സ്വദേശിയായ ചന്ദ്രശേഖറിന്റേതാണ് കല്യാണക്ഷണക്കത്ത്. അടുത്ത മാസം പതിമൂന്നിനാണ് ചന്ദ്രശേഖറിന്റെ വിവാഹം. വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോഗ് മറ്റൊരു രീതിയിൽ അച്ചടിച്ചിരിക്കുന്നത്.
“മാര്യേജ്…മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്…ഐ അവോയ്ഡ്…ബട്ട് മൈ റിലേട്ടീവ്സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്”, എന്നായിരുന്നു ഡയലോഗ്. ഈ ക്ഷണക്കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.ചിത്രത്തിലെ “വയലൻസ് വയലൻസ് വയലൻസ്… ഐ ഡോണ്ട് ലൈക് ഇറ്റ്… ബട്ട് വയലൻസ് ലൈക് മി… ഐ കാന്റ് അവോയ്ഡ്” മാസ് ഡയലോഗ് ആരാധകർക്ക് ഇന്ന് മനഃപാഠമാണ്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom