ചൊവ്വ മിഷൻ; പെഴ്‌സിവിയറന്‍സ് റോവറിന്റെ ആദ്യ ശ്രമം പരാജയം

ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് പാറക്കഷ്ണങ്ങൾ എടുക്കാനുള്ള നാസയുടെ പെഴ്സിവീയറൻസ് റോവറിന്റെ ആദ്യ ശ്രമം പരാജയം. ഉപരിതലത്തിൽ കുഴിച്ചു നോക്കിയെങ്കിലും പാറക്കഷ്ണങ്ങൾ റോവറിന് ശേഖരിക്കാനായില്ല.

പ്രതീക്ഷ അവസാനിക്കുന്നില്ലെന്നും ഗവേഷണങ്ങൾ എല്ലാ കാലത്തും വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നും നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ തോമസ് സുബോച്ചൻ പറഞ്ഞു. ഭാവിയിൽ പരീക്ഷണം വിജയത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഫെബ്രുവരി 18നാണ് നാസയുടെ വമ്പൻ ദൗത്യമായ പെഴ്സിവീയറൻസ് ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ എത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *