Flash News

ഫ്ലാറ്റ് പീഡനകേസ് പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം

എറണാകുളം ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ സുഹൃത്തിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലാണ് ജാമ്യം. ഫ്ലാറ്റിൽ ഒരു വർ‍ഷത്തോളെം പൂട്ടിയിട്ട് പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഢനം. എന്നാൽ വിവാഹത്തിന് മാർട്ടിൻ തയ്യാറായില്ല. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട യുവതി ബംഗ്ലരുവിലെ സുഹൃത്തിന്റെ അടുത്ത് എത്തിയ ശേഷമാണ് പരാതി നൽകിയത്.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ തൃശ്ശൂർ മുണ്ടൂരിൽ കാട്ടിൽ അയ്യൻകുന്നു എന്ന സ്ഥലത്ത് നിന്ന് മാര്‍ട്ടിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. ബലാല്‍സംഗം അനധികൃതമായി തടഞ്ഞുവെയ്ക്കല്‍ ദേഹോപദ്രവം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments: 0

Your email address will not be published. Required fields are marked with *