രാജ്യത്തെ ഒബിസി വിഭാഗങ്ങളുടെ സെന്‍സസ് എടുക്കണം : മായാവതി

രാജ്യത്ത് ഒ.​ബി.​സി സെ​ന്‍​സ​സ്​​ എ​ടു​ക്കാ​ന്‍ ത​യാ​റാ​യാ​ല്‍ ബി.​എ​സ്.​പി കേ​ന്ദ്ര​ സ​ര്‍​ക്കാ​റി​ന്​ പാ​ര്‍​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും പി​ന്തു​ണ ന​ല്‍​കു​മെ​ന്ന്​ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി.ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസ് നടത്തണമെന്നാവശ്യപ്പെടാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ബീഹാര്‍ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു, ഇതിന് പിന്നാലെയാണ് മായാതിയും സമാന ആവശ്യവുമായി രംഗത്ത് വന്നത്.

പട്ടികജാതി, വര്‍ഗ സെന്‍സസ് മാത്രം നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. രാജ്യത്തെ ഒബിസി വിഭാഗങ്ങളുടെ സെന്‍സസ് നടത്തണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. തന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ നല്‍കും-മായാവതി ട്വീറ്റ് ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *