സഭാ തർക്കത്തിന്റെ പേരിൽ ആരും പീഡന പരാതി ഉന്നയിക്കില്ല; ആരോപണങ്ങൾ തളളി മയൂഖ ജോണി

തന്റെ സുഹൃത്തായ ഒരു പെൺകുട്ടി നേരിട്ട ലൈം​ഗീക പീഡനത്തെ കുറിച്ച് വെളിപ്പെടുത്തി ഒളിമ്പ്യൻ മയൂഖ ജോണി ഇന്നലെ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആരോപണം വ്യാജമാണെന്ന് ആരോപിച്ച് സിയോൻ ആത്മീയ പ്രസ്ഥാനത്തിലെ മുന്‍ പ്രവര്‍ത്തകർ രം​ഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകിയിരിക്കുകയാണ് മയൂഖ ജോണി. സഭാതര്‍ക്കത്തിന്‍റെ പേരില്‍ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നാണ് മയൂഖയുടെ മറുപടി. പ്രതിക്ക് വലിയ സ്വാധീനമെന്നതിന്‍റെ തെളിവാണ് സുഹൃത്തുക്കളുടെ വാര്‍ത്താസമ്മേളനം. തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ലെന്നും മയൂഖ പറഞ്ഞു.

സംഘത്തിൽ നിന്ന് പുറത്ത് വന്നവരെ വ്യാജ കേസിൽ കുടിക്കുന്നത് സിയോൻ അംഗങ്ങളുടെ രീതി ആണെന്നും മയൂഖയും പരാതിക്കാരിയും പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകർ ആണെന്നും സഭയിൽ നിന്നും പുറത്ത് വന്നവർ ആരോപിച്ചു. ആരോപണം നേരിടുന്ന ചുങ്കത്ത് ജോണ്‍സണ്‍ സിയോൻ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നു. പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ മരണ ശേഷം ജോണ്‍സണും കുടുംബവും സിയോനിൽ നിന്നും പുറത്തുവന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡനപരാതി എന്നാണ് ആരോപണം.

Comments: 0

Your email address will not be published. Required fields are marked with *